നിങ്ങള്‍ക്ക് തടവുകാരനാകാന്‍ ആഗ്രഹമുണ്ട? ഇനി കാശടച്ച് തടവുകാരനാകാം
കണ്ണൂര്‍:
ജയിലില്‍ കിടന്നാലുള്ള അനുഭവം എങ്ങനെയിരിക്കും, അത് അറിയണോ? കുറ്റമൊന്നും ചെയ്യാതെ ഇതിന് അവസരം ഒരുക്കുന്നു. തെലുങ്കാനയിലെ സംഗറെഡ്ഡി ജയിലില്‍ നടപ്പാക്കിയ പദ്ധതി കേരളത്തിലേക്കും വ്യപിപ്പിക്കുന്നു. 2016 ലാണ് ഹൈദരാബാദില്‍ പദ്ധതി ആഗഭിച്ചത്. സെല്ലുകളിലെ കമ്ബികള്‍ക്ക് പിറകില്‍ ചെലവഴിക്കാനും, നിറമില്ലാത്ത യൂണിഫോം ധരിക്കാനും ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടാകും.
എങ്ങിനെയാണ് തടവ് പുളളികളുടെ ജീവിതം എന്ന് പഠിക്കാനുള്ള ആഗ്രഹമുള്ളവര്‍ക്ക് ഇനി കാശ് കൊടുത്ത് ജയിലില്‍ കഴിയാം. ജയില്‍ എന്ന ഭയപ്പെടുത്തുന്ന സ്വപ്നം കേരളത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാനാണ് തയ്യാറെടുക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'ഫീല്‍ ജയില്‍' പദ്ധതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണം കൊടുത്ത് ജയിലില്‍ കിടക്കാം
സാധാരണക്കാര്‍ക്ക് പണം കൊടുത്ത് ഒരു ദിവസം ജയിലില്‍ അന്തേവാസിയാവാന്‍ സാധിക്കുന്ന പദ്ധതിയാണിത്. മുമ്ബ് കേരളത്തില്‍ ഇതിന് സാധ്യതയില്ലെന്ന് ജയില്‍ വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കണ്ണൂര്‍ പോലെ സൗകര്യമുള്ള ജിയിലില്‍ സംവിധാനം കൊണ്ടുവരാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. അതനുസരിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
പഴക്കം ചെന്ന ജയില്‍
1869ലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിതമായത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിലുകളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ' ഫീല്‍ ജയില്‍' പദ്ധതിക്ക് യോജിച്ചതാണെന്നാണ് വിലയിരുത്തല്‍. ദേശീയ പാതയ്ക്ക് അടുത്തുള്ള ജയിലില്‍ മ്യൂസിയം സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഡിടിപിസിയുടേയും മറ്റും സഹായവും സര്‍ക്കാര്‍ തേടും.
ഷൂ ഫാക്ടറി
അതേസമയം കേരളത്തിലെ ജയിലില്‍ തുടങ്ങാനാരംഭിക്കുന്ന ഷൂ ഫാക്ടറി അടുത്ത വര്‍ഷമാദ്യം ആരംഭിക്കും. ചീമേനി തുറന്ന ജയില്‍, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയൂര്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി വരിക. ജോയിന്റ് സൂപ്രണ്ട് വിനോദ് ജോര്‍ജിന്റെ നേതൃത്നത്തിലുള്ള സംഘം തമിഴ്നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലും പുഴല്‍ സെന്‍ട്രല്‍ ജയിലും സന്ദര്‍ശിച്ച് അവിടുത്തെ സാമാന ഫാക്ടറികളെ കുറിച്ച് പടിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്ബുകളും...
ഒരേ സമയം 16000ത്തിലധികം ഷൂ നിര്‍മ്മാണ യന്ത്രങ്ങളാണ് ഫാക്ടറികലില്‍ ഉപയോഗിക്കുക. കേരളത്തിലെ പോലീസുകാര്‍ക്കും സ്റ്റുഡന്റ് പോലീസുകാര്‍ക്കും മറ്റും ആവശ്യമായ ഷൂ ജയിലില്‍ തന്നെ നിര്‍മ്മിക്കാനാകും. ജയിലുകളില്‍ പെട്രോള്‍ പമ്ബുകള്‍ തുടങ്ങുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ചീമേനി തുറന്നജയില്‍, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജയിലുകളിലാണ് തുടക്കത്തില്‍ പെട്രോള്‍ പമ്ബുകള്‍ സ്ഥാപിക്കുക.
No comments
Post a Comment