കണ്ണൂർ വിമാനത്താവളത്തിൽ നാലുലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി
കണ്ണൂർ:
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീനിൽ നിന്നാണ് നാലരലക്ഷത്തോളം രൂപയുടെ കറൻസി പിടികൂടിയത്. ബുധനാഴ്ച രാത്രി 7.25 ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക് പോകനെത്തിയതായിരുന്ന ശിഹാബുദ്ദീൻ. 7000 യു എസ് ഡോളറാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസും സി ഐ എസ് എഫും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
No comments
Post a Comment