Header Ads

  • Breaking News

    ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് പിഴയില്ല; ബോധവല്‍ക്കരണം ; മന്ത്രി എ കെ ശശീന്ദ്രന്‍


    ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പിഴയ്ക്ക് പകരം ബോധവൽക്കരണം നടത്തും. നിയമത്തിൽ വൻ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസർക്കാരെന്നും എ കെ ശശീന്ദ്രൻ പറ‌ഞ്ഞു. ഇക്കാര്യത്തിൽ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുമുണ്ട്. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.

    കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ കഠിനമാണെന്നും നിയമലംഘനങ്ങൾ കുറഞ്ഞത് സംസ്ഥാനം നടത്തിയ ബോധവൽക്കരണം മൂലമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. മോട്ടോർ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷം ആറ് ദിവസം കൊണ്ട് സംസ്ഥാനസർക്കാരിന് പിഴയിനത്തിൽ കിട്ടിയത് 46 ലക്ഷം രൂപയാണ്.

    No comments

    Post Top Ad

    Post Bottom Ad