മരട് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
പൊളിച്ചുനീക്കാൻ സുപ്രീംകോടതി നിർദേശിച്ച മരടിലെ ഫ്ലാറ്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാല് ഫ്ലാറ്റുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കഴിഞ്ഞദിവസം നോട്ടീസ് പതിച്ചിരുന്നു.
വ്യാഴാഴ്‌ച ഉച്ചയോടെ വെള്ളവും ഗ്യാസ്‌കണക്ഷനും വിച്ഛേദിക്കും. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
നഗരസഭാ നിർദേശത്തെ തുടർന്നാണ് ബുധനാഴ്‌ച കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ഫ്‌ളാറ്റുകളിൽ നോട്ടീസ് പതിപ്പിച്ചത്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ മൂന്നെണ്ണത്തിനാണ് സ്വന്തമായി ശുദ്ധജല കണക്‌ഷൻ ഉള്ളത്. ഹോളിഫെയ്‌ത്ത് എച്ച്2ഒയിൽ ടാങ്കറിൽ വെള്ളം എത്തിക്കുകയാണ്.
അതേസമയം, കായലോരം ഫ്‌ളാറ്റിൽ ബുധനാഴ്‌ച മുതൽ വെള്ളം ലഭിക്കുന്നില്ലെന്ന് താമസക്കാർ പറഞ്ഞു.

No comments
Post a Comment