കനിവ് 108 : രണ്ടാംഘട്ടത്തില്‍ 100 ആംബുലന്‍സുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ആംബുലന്‍സ് സേവനം മന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ക്കായി 100 ആംബുലന്‍സുകളാണ് രണ്ടാം ഘട്ടത്തില്‍ നിരത്തിലിറക്കിയത്.
വടക്കന്‍ ജില്ലകളിലും കനിവ് 108 പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കുകയാണ്. ഓരോ മുപ്പത് കിലോമീറ്ററിലും സൗജന്യ ആംബുലന്‍സ് വിന്യസിക്കും. 108 എന്ന നമ്ബറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ ആംബുലന്‍സ് കുതിച്ചെത്തും.
രണ്ടാം ഘട്ടത്തില്‍ നൂറ് ആംബുലന്‍സുകളാണ് നിരത്തിലിറങ്ങിയത്. അതില്‍ ഇരുപത്തിയൊന്നെണ്ണം കണ്ണൂരിലാണ്. സമഗ്ര ട്രോമ കെയര്‍ പദ്ധതി പ്രകാരം അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ സജ്ജമാക്കുന്നുണ്ട്. ഇനിയും ആംബുലന്‍സുകള്‍ നിരത്തിലിറക്കും
No comments
Post a Comment