Header Ads

  • Breaking News

    പുതിയങ്ങാടി മൊട്ടാമ്ബ്രത്ത് 12 വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയമാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍


    പഴയങ്ങാടി : 
    പുതിയങ്ങാടി മൊട്ടാമ്ബ്രത്ത് 12 വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയമാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പുതിയങ്ങാടി പുതിയവളപ്പിലെ കായിക്കാരന്‍ അയ്യൂബിനെ (57) യാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
    കഴിഞ്ഞ ദിവസം കുട്ടിയെ പ്രലോഭിപ്പിച്ച്‌ പഴയങ്ങാടിയില്‍ ഒരു കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
    കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് പോസ്‌കോ നിയമപ്രകാരം കേസെടുത്തു. പഴയങ്ങാടി സിഐ എം രാജേഷിന്റെ നിര്‍ദേശപ്രകാരം ക്രൈം എസ്‌ഐ കെ മുരളിയും സംഘവുമാണ് ഇയാളെ പുതിയങ്ങാടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad