നഴ്‌സുമാര്‍ക്ക് തമിഴ്‌നാട്ടില്‍ അവസരം; 1234 ഒഴിവുകള്‍, ശമ്പളം 19,500-62,000 രൂപ
തമിഴ്നാട് മെഡിക്കൽ സർവീസസിൽ വനിതാ നഴ്സുമാരുടെ 1234 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വില്ലേജ് ഹെൽത്ത് നഴ്സ്/ ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയിലാണ് ഒഴിവുകൾ. നിയമനം താത്കാലികമായിരിക്കും.
യോഗ്യത:അപേക്ഷകർക്ക് എഎൻഎം യോഗ്യതയും തമിഴ്നാട് നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. തമിഴ് ഭാഷാ പരിജ്ഞാനം ഉള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ലഭ്യമാണ്.
ശമ്പളം: 19,500-62,000 രൂപ
അപേക്ഷ: www.mrb.tn.gov.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷകയുടെ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാർഗനിർദിർദേശങ്ങൾ വായിച്ചുമനസിലാക്കിയ ശേഷം അപേക്ഷിക്കുക.
അപേക്ഷാ ഫീസ്:എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ. മറ്റുള്ളവർക്ക് 600 രൂപ
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - നവംബർ 13. കൂടുതൽ വിവരങ്ങൾക്ക് //www.mrb.tn.gov.inസന്ദർശിക്കുക.
www.ezhomelive.com
No comments
Post a Comment