Header Ads

  • Breaking News

    പ്ലസ്ടുക്കാര്‍ക്ക് ലക്ഷദ്വീപില്‍ എല്‍.ഡി. ക്ലാര്‍ക്ക് ആകാം; അപേക്ഷ ഒക്ടോബര്‍ 14 വരെ



    ലക്ഷദ്വീപ് ഭരണകൂട ccത്തിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷൻ വിഭാഗം എൽ.ഡി. ക്ലാർക്കുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുണ്ട്. 20 ഒഴിവുകൾ ജനറൽ വിഭാഗത്തിലാണ്. ശേഷിക്കുന്നവ പട്ടികവർഗവിഭാഗക്കാർക്ക് സംവരണം ചെയ്തതാണ്. 2020 ഡിസംബർ 31 വരെയുള്ള ഒഴിവുകൾ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന ലിസ്റ്റിൽനിന്നാണ് നിയമിക്കുക.
    യോഗ്യത: പന്ത്രണ്ടാം ക്ലാസ്/തത്തുല്യം, കംപ്യൂട്ടറിൽ മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന്, കുറഞ്ഞത് മൂന്നുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ അപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്ക് മുൻഗണന ലഭിക്കും.അപേക്ഷ: അപേക്ഷാഫോമും വിശദവിവരങ്ങളും www.lakshadweep.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
    അപേക്ഷ അയയ്ക്കേണ്ട വിലാസം: The Director (Services), Lakshadweep Secretariat, Kavaratti.
    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഒക്ടോബർ 14.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad