Header Ads

  • Breaking News

    ആര്‍മിയില്‍ ഓഫീസര്‍ എന്‍ട്രി: നവംബര്‍ 14 വരെ അപേക്ഷിക്കാം..



    ഇന്ത്യൻ ആർമിയിൽ സ്ഥിരം കമ്മിഷനിലേക്ക് നയിക്കുന്ന രണ്ടു കോഴ്സുകളിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ മികവുകാട്ടിയിരിക്കണം. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിൽ ശോഭിക്കണം. പിന്നെ, നിശ്ചിത ശാരീരിക നിലവാരവും ഉണ്ടായിരിക്കണം.


    10+2 ടെക്നിക്കൽ എൻട്രി സ്കീം
    2020 ജൂലായിൽ തുടങ്ങുന്ന 10+2 ടെക്നിക്കൽ എൻട്രി സ്കീം കോഴ്സിലേക്ക് പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചവർക്കാണ് അവസരം.
    പ്രായം: 2001 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിക്കണം.
    ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തത്തിൽ 70 ശതമാനം മാർക്കുണ്ടായിരിക്കണം.
    90 ഒഴിവുകളാണുള്ളത്.
    അഞ്ചുവർഷമാണ് പരിശീലനകാലം. നാലുവർഷം പൂർത്തിയാക്കുമ്പോൾ ലെഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. അന്തിമപരീക്ഷ വിജയിക്കുമ്പോൾ എൻജിനിയറിങ് ബിരുദവും കിട്ടും.
    അപേക്ഷ www.joinindianarmy.nic.inവഴി നവംബർ 13 ഉച്ചയ്ക്ക് 12 മണിവരെ നൽകാം.


    ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്
    2020 ജൂലായിൽ തുടങ്ങുന്ന ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 ജൂലായ് ഒന്നിനകം യോഗ്യത നേടണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി എൻജിനിയറിങ് കോഴ്സിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
    മൊത്തം 40 ഒഴിവുകളുണ്ട്. ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ ലഭ്യമാണ്.

    പ്രായം: 1993 ജൂലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിച്ചതാകണം.

    ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച പരിശീലനം ഉണ്ടായിരിക്കും.
    തുടക്കത്തിൽത്തന്നെ പ്രൊബേഷനിൽ ലെഫ്റ്റനന്റ് റാങ്കിൽ ഷോർട്ട് സർവീസ് കമ്മിഷനും പരിശീലനം വിജയകരമായി പൂർത്തിയാക്കുമ്പോൾ അതേ റാങ്കിൽ സ്ഥിരം കമ്മിഷനും ലഭിക്കും.

    https://ift.tt/166cffQ വഴി നവംബർ 14 ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം.

    സർവീസ് സെലക്ഷൻ ബോർഡ്
    രണ്ട് സ്കീമിലും യോഗ്യതാകോഴ്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റിങ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് അഞ്ചുദിവസത്തെ രണ്ടുഘട്ട സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇന്റർവ്യൂവും ഉണ്ടായിരിക്കും. അലഹാബാദ്, ഭോപാൽ, ബെംഗളൂരു, കപൂർത്തല എന്നീ കേന്ദ്രങ്ങളിലൊന്നിൽവെച്ചായിരിക്കും ഇത്. ആദ്യഘട്ടം, ഇന്റലിജൻസ് ടെസ്റ്റ് (വെർബൽ, നോൺ- വെർബൽ ചോദ്യങ്ങൾ വഴി, ബുദ്ധിനില വിലയിരുത്തൽ), പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് (ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കഥയെഴുതി അത് വിവരിച്ച്, അതിന്മേലുള്ള ചർച്ച -ചിന്താഗതി വിലയിരുത്തപ്പെടും) എന്നിവ. യോഗ്യത നേടുന്നവർ രണ്ടാംഘട്ടത്തിലേക്ക്. അവിടെ സൈക്കോളജി ടെസ്റ്റ്, രണ്ട് ഗ്രൂപ്പ് ടെസ്റ്റുകൾ, ഇന്റർവ്യൂ എന്നിവ. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇന്റർവ്യൂയിങ് ഓഫീസർ എന്നിവർ ഇവ നടത്തും.


    എസ്.എസ്.ബി.യിൽ യോഗ്യത നേടുന്നവർക്ക് മെഡിക്കൽ പരിശോധന. പിന്നെ അന്തിമ തിരഞ്ഞെടുപ്പും ഒഴിവുകൾക്കനുസരിച്ചുള്ള റാങ്ക് പട്ടികയും തയ്യാറാക്കി പ്രസിദ്ധീകരിക്കും.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad