തളിപ്പറബിൽ ഹോട്ടലിൽ കവർച്ച
തളിപ്പറമ്പ്:
ഹോട്ടലിൽ കവർച്ച. ദേശീയ പാതയോരത്തെ ഫുഡ് ഹൗസ് റസ്റ്റോറന്റിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ എട്ടരയോടെ ജീവനക്കാർ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. ഷട്ടറിന്റെ പുട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അടുക്കളയിൽ കയറി ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ എടുത്ത് പാകം ചെയ്ത് കഴിച്ച ശേഷം ഐസ്ക്രീമും മറ്റും തിന്ന ശേഷമാണ് മേശവലിപ്പ് കുത്തിപ്പൊളിച്ചത്.
എന്നാൽ മേശയിൽ പണമൊന്നും ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് ധർമസ്ഥാപനങ്ങളുടെ ഭണ്ഡാരക്കളിൽ നിന്ന് ആയിരത്തോളം രൂപ കവർന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് വലിയ ചട്ടുകവും മാറും എടുത്ത് കൊണ്ടുവന്നാണ് മേശവലിപ്പ് തുറന്നത്. കുപ്പം സ്വദേശി പി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ഫുഡ് ഹൗസ്.
നേരത്തെ തൊഴിലാളികൾ ഇവിടെ താമസിക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആരും രാത്രി താമസിക്കാറില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

No comments
Post a Comment