പ്ലസ്ടുക്കാര്‍ക്ക് ഫയര്‍മാനാകാം; ശമ്പളം 20,000-45,800 രൂപ..
കേരള പി.എസ്.സി ഫയർമാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
പ്രായം:18-26. 02.01.1993-നും 01.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
യോഗ്യത:പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ അഭിലഷണീയം. അപേക്ഷകർക്ക് നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യതകൾ:ഉയരം 165 സെ.മീ. (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160 സെ.മീ.)
തൂക്കം-50 കി.ഗ്രാം (പട്ടികജാതി/പട്ടികവർഗക്കാർക്ക് 48 കി.ഗ്രാം)
നെഞ്ചളവ്- 81 സെ.മീ. (പട്ടികജാതി/പട്ടികവർഗക്കാർക്ക് 76 സെ.മീ.)
ശമ്പളം: 20,000-45,800 രൂപ
നിയമനരീതി: നേരിട്ടുള്ള നിയമനം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
പ്രൊബേഷൻ: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ ഉദ്യോഗാർഥിയും ട്രെയിനിങ്ങും പരീക്ഷയും പൂർത്തിയാക്കിയശേഷം ജോലിയിൽ പ്രവേശിക്കുന്ന തീയതിമുതൽ തുടർച്ചയായ മൂന്നുവർഷത്തിനുള്ളിൽ രണ്ടുവർഷം പ്രൊബേഷനിലായിരിക്കും.
ട്രെയിനിങ്: സ്റ്റേറ്റ് ഫയർ സർവീസ് ട്രെയിനിങ് സ്കൂളിലോ അതിനായി നിശ്ചയിച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ആറുമാസത്തെ പരിശീലനം പൂർത്തിയാക്കേണ്ടതും, അതിനുശേഷം പരിശീലനത്തിന് അനുശാസിച്ചിട്ടുള്ള വിഷയങ്ങളിൽ പരീക്ഷ പാസാകേണ്ടതുമാണ്. മേൽപ്പറഞ്ഞ പരിശീലനത്തിനുശേഷം ഏതെങ്കിലും ഒരു ഫയർ സ്റ്റേഷനിൽ ആറുമാസത്തെ പ്രായോഗികപരിശീലനം പൂർത്തിയാക്കേണ്ടതും പരിശീലനത്തിന് അനുശാസിച്ചിട്ടുള്ള വിഷയങ്ങളിൽ പരീക്ഷ പാസാകേണ്ടതുമാണ്.
ബോണ്ട്: ഈ തസ്തികയിൽ നിയമിക്കപ്പെടുന്നയാൾ പരിശീലനത്തിനുശേഷം കുറഞ്ഞത് ഏഴുവർഷമെങ്കിലും നിർബന്ധമായും ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സേവനം അനുഷ്ഠിക്കേണ്ടതാണ്. അതിന് കഴിയാതെവന്നാൽ സംസ്ഥാന ഗവൺമെന്റ് നിശ്ചയിക്കുന്ന തുക സംസ്ഥാന ഗവൺമെന്റിന് ഒടുക്കാമെന്ന് കാണിക്കുന്ന ഒരു ബോണ്ട് നിയമനസമയത്ത് നൽകേണ്ടതാണ്.
അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻപ്രൊഫൈലിലൂടെ അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം www.keralapsc.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20.
www.ezhomelive.com
No comments
Post a Comment