Header Ads

  • Breaking News

    2020 മുതല്‍ എല്ലാ പുതിയ ഫോണുകളിലും ആന്‍ഡ്രോയിഡ് 10 നിര്‍ബന്ധമാക്കുമെന്ന് ഗൂഗിള്‍



    2020 ഫെബ്രുവരി മുതൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന എല്ലാ ഡിവൈസുകളിലും ആൻഡ്രോയിഡ് 10 അപ്ഡേറ്റ് നിർബന്ധമാക്കാനാണ് ഗൂഗിൾ തീരുമാനം. Starting from February 2020, Google will make it compulsory for smartphone OEMs to ship with Android’s latest operating system; Android 10.
    ആൻഡ്രോയിഡിനെ സംബന്ധിച്ച ഗൂഗിളിൻറെ ഏറ്റവും വലീയ തലവേദന ഉപയോഗിക്കുന്ന ആളുകൾ കൃത്യമായ അപ്ഡേഷനുകൾ ചെയ്യുന്നില്ല എന്നതാണ് കൂടാതെ പല മോഡലുകളും പുതിയ അപ്ഡേഷൻ ലഭ്യമാകാത്ത വിധം പുറത്തിറക്കുന്നതും പ്രശ്നമാണ്. ഈയിടെ പുറത്തിറങ്ങിയ ആൻഡ്രോയിഡ് 10ന് മുൻപ് ഉണ്ടായിരുന്ന ആൻഡ്രോയിഡ് 9 (pie) വേർഷൻ അപ്ഡേറ്റ് ചെയ്ത ആക്ടീവ് ആൻഡ്രോയിഡ് ഡിവൈസുകളുടെ എണ്ണം 10.4 ശതമാനം മാത്രമാണ്. iOSൻറെ കാര്യംപരിശോധിച്ചാൽ പുറത്തിറങ്ങി ഒരു വർഷത്തിനകം തന്നെ iOS 12ൽ 88 ശതമാനം ഡിവൈസുകളും പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
    2020 ഫെബ്രുവരി മുതൽ നിർമ്മിച്ച് പുറത്തിറക്കുന്ന എല്ലാ ഡിവൈസുകളിലും ആൻഡ്രോയിഡ് 10 അപ്ഡേറ്റ് നിർബന്ധമാക്കാനാണ് ഗൂഗിൾ തീരുമാനം. പുതിയ അപ്ഡേഷന് വേണ്ട സംവിധാനങ്ങൾ ഡിവൈസുകളിൽ ഒരുക്കണമെന്നും ഗൂഗിൾ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാതാക്കൾ ആൻഡ്രോയിഡ് Pie വേർഷനിൽ തന്നെ ഫോൺ പുറത്തിറക്കാൻ തീരുമാനിച്ചാൽ അതിന് ഗൂഗിളിൻറെ അനുമതി ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ ഗൂഗിൾ മൊബൈൽ സർവ്വീസ് പുറത്തുവിട്ടു.
    ഗൂഗിൾ മൊബൈൽ സർവ്വീസ്
    ഗൂഗിൾ പ്ലേ സർവ്വീസും ഗൂഗിൾ പ്ലേ സ്റ്റോറും മികച്ച ആൻഡ്രോയിഡ് അനുഭവം നൽകുന്ന മറ്റ് സേവനങ്ങളും ചേർന്നതാണ് ഗൂഗിൾ മൊബൈൽ സർവ്വീസ്. ഒറിജിനൽ എക്യുപ്പ്മെൻറ് മാനുഫാക്ച്ചേഴ്സ് അഥവ ഒ‌ഇ‌എമ്മിന് അവരുടെ ഫോണിൽ‌ ഗൂഗിൾ മൊബൈൽ സർവ്വീസ് ഉൾപ്പെടുത്തുന്നതിനായി ഗൂഗിളിൻറെ അംഗീകാരം നേടാൻ അവരുടെ സോഫ്റ്റ്‌വെയർ‌ ബിൽ‌ഡുകൾ‌ ഗൂഗിളിലേക്ക് സമർപ്പിക്കേണ്ടതുണ്ട്. ഘട്ടങ്ങളായുള്ള പരിശോധനകൾക്ക് ശേഷം ജിഇഎം പ്രീ ലോഡ് ചെയ്യാൻ ഗൂഗിൾ നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നു.
    അനുമതി നിഷേധിച്ചേക്കും
    ഗൂഗിളിൻറെ പുതിയ പ്രഖ്യാപനം അനുസരിച്ച് 2020 ഫെബ്രുവരി മുതൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾക്ക് ആൻഡ്രോയിഡിൻറെ പുതിയ വേർഷനായ ആൻഡ്രോയിഡ് 10 ഉൾക്കെള്ളാനുള്ള സംവിധാനങ്ങൾ ഇല്ലെങ്കിൽ ഗൂഗിൾ അനുമതി നിഷേധിച്ചേക്കും. ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ഇല്ലാതെ പഴയ വേർഷനുമായി മുന്നോട്ട് പോവുന്ന ഫോൺ നിർമ്മാതാക്കളെ ചെറുക്കാനുള്ള വഴിയായിട്ടാണ് ഗൂഗിൾ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. ഇതിലൂടെ ഇനി വരുന്ന എല്ലാ ഫോണിലും ആൻഡ്രോയിഡ് 10 കൊണ്ടുവരാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു.
    പ്രോജക്ട് ട്രെബിൾ
    അപ്‌ഡേറ്റുകൾ വേഗത്തിലാക്കാൻ ഗൂഗിൾ മുമ്പ് വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിച്ചിരുന്നു. ആൻഡ്രോയിഡ് ഓറിയോയിൽ ആരംഭിച്ച ഏറ്റവും പുതിയ ശ്രമമാണ് പ്രോജക്ട് ട്രെബിൾ, ഇത് നിർമ്മാതാക്കളെ അവരുടെ ഉപകരണങ്ങൾ ആൻഡ്രോയിഡിൻറെ പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ പ്രേരിപ്പിക്കും എന്ന് ഉറപ്പാണ്. ഈ പദ്ധതിയിലൂടെ iOS നു സമാനമായി തന്നെ പുതുതായി പുറത്തിറക്കുന്ന അപ്ഡേറ്റുകൾ ഡിവൈസുകളിൽ ലഭ്യമാക്കി പഴയത് ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം.
    മികച്ച സവിശേഷതകൾ
    ആൻഡ്രോയിഡ് 10 മികച്ച സവിശേഷതകളോടെയാണ് ഗൂഗിൾ പുറത്തിറക്കിയത്. ഈ അപ്‌ഡേറ്റ് കൂടുതൽ വിശ്വാസ്യതയോടെ മെച്ചപ്പെട്ട വേഗതയും സ്മാർട്ട്ഫോണുകൾക്ക് നൽകുന്നു. ഗാലറി ഗോ സംവിധാനം ഉപയോഗിച്ച്, ആൻഡ്രോയിഡ് 10 നിങ്ങളുടെ ഫോട്ടോകളുടെ എഡിറ്റിംഗ് ലളിതവും എളുപ്പവുമാക്കുന്നു. നിങ്ങളുടെ കണ്ടൻറുകൾ "പിയർ-ടു-പിയർ ഷെയർ" സംവിധാനം ഉപയോഗിച്ച് എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad