മൊബൈല്‍ കോളുകള്‍ ചെയ്യുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കൂ; ഇനി കോള്‍ എടുക്കാന്‍ 25 സെക്കന്‍റ് മാത്രം
നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കൂടുതല്‍ ഫോണ്‍കോളുകള്‍ ചെയ്യുന്നവരാണെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മൊബൈൽ ഫോൺ സേവന ദാതാക്കളായ എയര്‍ടെലും വോഡഫോണും ഐഡിയയും കളം മാറ്റിച്ചവിട്ടാനൊരുങ്ങുകയാണ്. കോള്‍ അറ്റന്‍റ് ചെയ്യാനുള്ള സമയ പരിധി 35-45 ല്‍ നിന്നും 20-25 ലേക്ക് കുറയ്ക്കുകയാണ് കമ്പനികള്‍.
ഇനി 25 സെക്കന്‍റ് മാത്രമേ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുകയുള്ളൂ. നേരത്തെ റിലയന്‍സിന്‍റെ ജിയോ ഇത്തരത്തില്‍ 25 സെക്കന്‍റ് സമയം മാത്രമായിരുന്നു കോള്‍ റിംഗ് ചെയ്യുന്നതിനായി നല്‍കിയിരുന്നത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് മൊബൈല്‍ സ്പെക്ട്രത്തിന്‍റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജിയോ സമയപരിധി കുറച്ചിരുന്നത്.
എന്നാല്‍ ജിയോയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയ കമ്പനികളാണ് ഇപ്പോള്‍ സ്വയം ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. 25 സെക്കന്‍റ് വരെ സമയം നല്‍കുന്നത് ഇന്‍റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) വരുമാനം ഉയര്‍ത്താനുള്ള തന്ത്രമാണന്നായിരുന്നു എയര്‍ടെലും വോഡഫോണും ഐഡിയയും നേരത്തെ ആരോപിച്ചിരുന്നത്. ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന് ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസാണ് ഐയുസി.
ليست هناك تعليقات
إرسال تعليق