28ന് ഇടുക്കിയില്‍ യുഡിഎഫ് ഹർത്താൽ
28ന് ഇടുക്കി ജില്ലയിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. സർക്കാർ പുറത്തിറക്കിയ ഭൂ വിനിയോഗ - നിർമാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് യുഡിഎഫ് ജില്ല ചെയർമാൻ എസ് അശോകൻ പറഞ്ഞു. നേരത്തെ 26ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും എംജി സർവകലാശാല പരീക്ഷ കണക്കിലെടുത്തു മാറ്റിയിരുന്നു.
No comments
Post a Comment