സുരക്ഷാ വീഴ്ച; 29 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്നും നീക്കം ചെയ്തു
സുരക്ഷാ വീഴ്ചയെ തുടർന്ന്, ഒരു കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്ത 29 ഓളം ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്നും നീക്കം ചെയ്തു. ക്വിക്ക് ഹീൽ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഹിഡ്ഡ് ആഡ് (HiddAd) വിഭാഗത്തിൽപ്പെടുന്ന 24 ആപ്ലിക്കേഷനുകളും മറ്റ് വിഭാഗത്തിൽപ്പെടുന്ന അഞ്ച് ആപ്ലിക്കേഷനുകളുമാണ് നീക്കം ചെയ്യപ്പെട്ടവയിലുളളത്. ഉപകരണങ്ങളിൽ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിക്കുന്ന ഫോട്ടോഗ്രഫി വിഭാഗത്തിൽപ്പെടുന്നവയാണ് ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ്.
സോഷ്യൽ മീഡിയാ സൈറ്റുകളിൽ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങൾ കാണിക്കുന്നവയെയാണ് ആഡ് വെയർ വിഭാഗത്തിലുള്ളവ.പലപ്പോളും വൻതോതിൽ ഡേറ്റ ഉപയോഗിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകൾ പിന്നീട് ഫോണുകളിൽ നിന്നും നീക്കം ചെയ്യാൻ പോലും കഴിയാതെ വരുന്നവയാണ്.

No comments
Post a Comment