സരിത നായർക്ക് 3 വർഷം തടവ്
കോയമ്പത്തൂരിൽ കാറ്റാടി യന്ത്രങ്ങളുടെ പേരിൽ വ്യവസായിയെ പറ്റിച്ച കേസിൽ സോളാർ കേസ് പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോയമ്പത്തൂർ കോടതിയുടേതാണ് നിർണ്ണായക വിധി. കേസിൽ സരിതയ്ക്ക് പുറമെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രമാദമായ സോളാർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരാണ് സരിതയും ബിജു രാധാകൃഷ്ണനും.
No comments
Post a Comment