Header Ads

  • Breaking News

    പറശ്ശിനിക്കടവ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ 4 പേരെ രക്ഷിച്ചു



    പറശ്ശിനിക്കടവ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ തളിപ്പറമ്പിലെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ലിഫ്റ്റിൽ അകപ്പെട്ടവരിൽ രണ്ട്‌ ഗർഭിണികളും ഒരു കുട്ടിയുമുണ്ടായിരുന്നു. ഹൈഡ്രോളിക് സ്‌പ്രെഡർ എന്ന ഉപകരണം കൊണ്ട് ലിഫ്റ്റിന്റെ വാതിൽ വിടർത്തിയാണ് നാലു പേരെയും രക്ഷിച്ചത്. അസി.സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, ഫയർമാൻ പി.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad