Header Ads

  • Breaking News

    അഞ്ച് വയസ്സുകാരിയെ വീട്ടിലെ ഏറുമാടത്തില്‍ കൊണ്ട് വന്ന് പീഡിപ്പിച്ച 42 കാരന്‍ പിടിയില്‍


    തലശ്ശേരി:
    ഒന്നാം ക്ലാസ്‌കാരിയായ അഞ്ച് വയസ്സുകാരിയെ സ്വന്തം വീട്ടിലെ ഏറുമാടത്തില്‍ അനുനയിച്ച് കൊണ്ട് വന്ന് പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. തലശ്ശേരിക്ക് സമീപം മഞ്ഞോടി ടീച്ചേര്‍സ് സ്‌റ്റോപിലെ ആറ്റുപുറത്ത് വീട്ടില്‍ അരുണ്‍കുമാറാ(42)ണ് തലശ്ശേരി പോലീസിന്റെ പിടിയിലായത.്
    അയല്‍വാസിയായ പിഞ്ചുകുട്ടിയെ ഇയാള്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയയാക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു. ബന്ധുക്കളാണ് സംഭവം സംബന്ധിച്ച് തലശ്ശേരി പോലീസിന് പരാതി നല്‍കിയത.് പരാതിയെ തുടര്‍ന്ന് തലശ്ശേരി പ്രിന്‍സിപ്പള്‍ എസ്.ഐ വിനുമോഹനും സംഘവും പ്രതിയെ ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

    No comments

    Post Top Ad

    Post Bottom Ad