Header Ads

  • Breaking News

    റെയ്ഡില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതാവ്; പിടിച്ചെടുത്തത് 4.25 കോടി രൂപ



    ബെംഗളൂരു:
    മുന്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയില്‍ നിന്ന് 4.25 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത സ്ഥലങ്ങളിലായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മുന്‍ മന്ത്രിയുടെയും സഹായികളുടെയും പക്കല്‍ നിന്നും പണം പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പു കേസിലാണ് റെയ്ഡ് നടത്തിയത്. ബംഗളൂരുവിലും തുമാകുരുവിലും നേതാവുമായി ബന്ധമുള്ള 30 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെയും പരിശോധനകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ ഉന്നത നേതാക്കളായ പരമേശ്വരയുടെയും മുന്‍ എം പി ആര്‍ എല്‍ ജാലപ്പയുടെയും വീടുകളില്‍ ഏകദേശം 300 ലധികം ആദായ നികുതി ജീവനക്കാരാണ് പരിശോധന നടത്തിയത്. പരമേശ്വരയുടെ സഹോദര പുത്രന്‍ ആനന്ദിന്റെ വീടും സിദ്ധാര്‍ഥ മെഡിക്കല്‍ കോളജും ആദായ നികുതി വകുപ്പ് ഇന്ന് പരിശോധിക്കും. മുന്‍ മന്ത്രിയുടെ ട്രസ്റ്റിനു കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. 58 വര്‍ഷങ്ങള്‍ക്കു മുമ്പ് പരമേശ്വരയുടെ പിതാവ് എച്ച് എം ഗംഗാധരന്‍ ആണ് സിദ്ധാര്‍ഥ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജാലപ്പയുടെ മകന്‍ രാജേന്ദ്രയാണ് ദോഡാബല്ലപുരയിലും കോലാറിലും ആര്‍എല്‍ ജാലപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad