പുതിയ 4 ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ് ആപ്പ്. പുതിയ ഫീച്ചറുകള്‍ ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു. ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. അധികം വൈകാതെ ഈ ഓഫറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും.പുതിയ ഫീച്ചറുകള്‍സ്പ്ലാഷ് സ്‌ക്രീന്‍: വാട്സാപ്പ് തുറക്കുമ്ബോഴെല്ലാം അതിന്‍റെ ലോഗോ തെളിയുന്ന സംവിധാനമാണ് സ്പ്ലാഷ് സ്‌ക്രീന്‍. ലോഗോ കാണിച്ചതിന് ശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുവാന്‍ സാധിക്കുക.ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്: മ്യൂട്ട്ചെയ്ത ചാറ്റുകള്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്നും മറച്ചുവെയ്ക്കുവാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്. നിലവില്‍ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ പട്ടികയില്‍ ഏറ്റവും താഴെയായി കാണാന്‍ സാധിക്കും. ഈ ഫീച്ചര്‍ വരുന്നതോട് കൂടി മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ക്ക് പ്രത്യേകം ടാബ് നല്‍കും.ഡാര്‍ക്ക് മോഡ്: രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും സഹായിക്കുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. പല പേജുകളുടെയും നിറം മാറ്റുവാന്‍ ഇതിലൂടെ സാധിക്കും.
No comments
Post a Comment