അപകട രഹിത മണ്ടൂർ - ജനകീയ ധർണ്ണ ഒക്ടോബര് 5 - മണ്ടൂരിൽ
നിരന്തരമായ അപകടങ്ങളിലൂടെ വാർത്തയിൽ നിറഞ്ഞു നിൽക്കുകയാണ് കെ എസ് ടി പി റോഡ്. അതിൽ തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള മേഖലയാണ് മണ്ടൂർ.
ഇക്കഴിഞ്ഞ വർഷങ്ങളിലായി അനേകം ജീവനുകൾ നഷ്ടപ്പെടുകയും നിരവധി ആളുകൾ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലുമായി കഴിയുകയാണ്.
നിർമ്മാണത്തിലെ അശാസ്ത്രീയതയും അമിത വേഗതയും വേണ്ടത്ര സുരക്ഷാ ക്രമീകരങ്ങളുടെ അഭാവവുമാണ് നിരന്തരമായ ഇത്തരം അപകടങ്ങളുടെ കാരണം എന്നറിയാം. ഓരോ ജീവനുകൾ നഷ്ട്ടപ്പെടുമ്പോഴും അപകടമുക്തമാക്കാനുള്ള നടപടികളെടുക്കുമെന്ന് അധികാരികൾ പറയാറുണ്ടെങ്കിലും ഈ മേഖലയിലെ അപകടം ഇല്ലാതാക്കാനുള്ള ശക്തവും ഉചിതവുമായ നടപടികളൊന്നും തന്നെ ഇത് വരെ പ്രാബല്യത്തിൽ ആയിട്ടില്ല.
ഇതിനെതിരെ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയും ഉചിതമായ നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്
അപകട രഹിത മണ്ടൂർ എന്ന പ്രമേയവുമായി ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ ധർണ്ണ ഒക്ടോബര് 5 ന് മണ്ടൂരിൽ വെച്ച് നടക്കുകയാണ്.
പ്രസ്തുത പരിപാടിയിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു.
മുസ്ലിം ലിഗ് ജില്ലാ നേതക്കളായ , കെ ടി സഹദുള്ള ,ജില്ലാ പഞ്ചായത്ത് മെമ്പർ അൻസാരി തില്ലങ്കേരികല്യാശ്ശേരി മണ്ഡലം ഭാരവാഹികളായ എസ് കെ പി സകരിയ, ഗഫൂർ മാട്ടൂൽ, മുസ്തഫ കടന്നപ്പള്ളി ,D C C സെക്രട്ടറിഅഡ്വ ബ്രിജേഷ് കുമാർ സി എം പി നേതാവ് സുധിഷ്കടന്നപ്പള്ളി പി വി സുമേഷ് ഫൈസൽ കുഞ്ഞിമംഗലം. എന്നിവർ പങ്ക് എടുക്കും
No comments
Post a Comment