5ജി നെറ്റ്‌വര്‍ക്കിന് തുടക്കമിട്ട് എയര്‍ടെല്‍
ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മാസം 14 നാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് നടക്കുക. സ്മാര്‍ട്ട് സിറ്റികള്‍ക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. 16 നാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് അവസാനിക്കുന്നത്.
ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ടെക്‌നോളജി ചര്‍ച്ചാവേദിയാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്. ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റും (ഡിഒടി) സെല്ലുലാര്‍ ഓപ്പറേറ്റര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യും ചേര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ 5ജി ടെക്‌നോളജികളുടെ പ്രദര്‍ശനവും എയര്‍ടെല്‍ ഒരുക്കും. സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍ റൂം സിസ്റ്റം, സിറ്റി വൈഡ് സര്‍വെയ്‌ലന്‍സ്, പൊലുഷന്‍ ചെക്ക്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം, സ്ട്രീറ്റ് ലൈറ്റിംഗ് എന്നിവയെല്ലാം ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. എയര്‍ടെല്‍ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റായ എയര്‍ടെല്‍ സ്ട്രീമും അവതരിപ്പിക്കും.
No comments
Post a Comment