പഴയങ്ങാടി താലൂക്ക് ആശുപത്രി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 6 കോടി
പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ടി വി രാജേഷ് എം.എൽ എ അറിയിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.
പഴയങ്ങാടി താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ഈ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. 3 കോടി രുപയുടെ വികസന പ്രവർത്തി നടന്നു വരികയാണ്. ഇതൊടൊപ്പം ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുകയും ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയുടെ വികസനത്തിലൂടെ ചെറുതാഴം, കടന്നപ്പള്ളി - പാണപുഴ, ഏഴോം, മാട്ടൂൽ, മാടായി, രാമന്തളി, കുഞ്ഞിമംഗലം ചെറുകുന്ന്, കണ്ണപുരം, പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്.
സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. റിസപ്ഷന്‍, ഒ.പി., ഫാര്‍മസി, കണ്‍സള്‍ട്ടിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, വാര്‍ഡുകള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ന്യൂബോണ്‍ സ്റ്റൈബിലൈസേഷന്‍ യൂണിറ്റ്, നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, ലേബര്‍ റൂം, വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.
പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഫണ്ട് അനുവദിച്ച സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെയും ടി വി രാജേഷ് എംഎൽഎ നന്ദി അറിയിച്ചു.
No comments
Post a Comment