Header Ads

  • Breaking News

    സമര സഖാവ് വിഎസ് അച്യുതാനന്ദന് ഇന്ന് 96ാം ജന്മദിനം



    തിരുവനന്തപുരം: രാജ്യത്തെ കമ്മ്യൂണിസ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ന് 96ാം ജന്മദിനം. 1923 ഒക്ടോബര്‍ 20നാണ് വേലിക്കകത്ത് ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി വിഎസിന്‍റെ ജനനം. കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം മുതൽ ഇന്നുവരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന സഖാവ് കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവാണ്. 

    കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള വിഎസ് നിലവിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാണ്. 

    ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായിരുന്നു വിഎസിന്. നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്. 1946ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത വിഎസിന് കടുത്ത പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. 

    1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. 1964ല്‍ ഇറങ്ങിപ്പോന്നവരില്‍ ജീവിരിക്കുന്ന ഏകനേതാവാണ് വിഎസ്.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad