പ്രഭാത് ജംഗ്ഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ BDK പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ദേഹമാസകലം വെട്ടേറ്റ നിലയിൽ
കണ്ണൂർ:
പ്രഭാത് ജംഗ്ഷനിൽ അബോധാവസ്ഥയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ബ്ലഡ് ഡൊണേഴ്‌സ് കേരള സംസ്ഥാന രക്ഷാധികാരികളായ ഡോ.ഷാഹുൽ ഹമീദ്, നൗഷാദ് ബയക്കാൽ, ബി ഡി കെ ജില്ലാ കമ്മിറ്റിയംഗം ജയദേവൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ആംബുലൻസ്ന്റെയും , കണ്ട്രോൾ റൂം പോലീസിന്റെന്റെയും സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ശരീരത്തിൽ നടത്തിയ പരിശോധനയിൽ ശരീരം മുഴുവൻ വെട്ടിയ വിധത്തിലും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു. തലയുടെ പിൻ ഭാഗത്ത് ആഴമേറിയ മുറിവിൽ വെറും പഞ്ഞി തിരുകി കയറ്റിയ നിലയിൽ ആയിരുന്നു കണ്ടത്തിയത് 12 ദിവസം മുൻപ് വെട്ടേറ്റ ഇയാൾ ഇതുവരെയായി റോഡിലാണ് കിടന്നിരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ രാജു എന്ന യുവാവിനാണ് വെട്ടേറ്റത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിശദമായ പരിശോധനക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻസാധ്യത. കേബിൾ ചുമട്ടു ജോലിക്കാരനായ ഇയാളെ പണം തട്ടാൻ വേണ്ടി ആക്രമിച്ചതായാണ് സാധ്യത. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
10 മാസം മുൻപ് ആണ് രാജു കണ്ണൂരിൽ എത്തിയത് ട്രോമ കെയർ കണ്ണൂർ പ്രസിഡന്റ് സി രഘുനാഥ് അറിയിച്ചതനുസരിച്ചാണ് ബി ഡി കെ പ്രവർത്തകർ എത്തിയത്.
No comments
Post a Comment