Header Ads

  • Breaking News

    മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മലപ്പുറം ജില്ലയിലെ തീരദേശ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ



    താനൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍.

    തീരദേശ മേഖലയില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് യു,ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, താനൂർ, തവനൂർ, പൊന്നാനി എന്നീ തീരദേശ മണ്ഡലങ്ങളിലാണ് ഹർത്താൽ. ഇവിടെ ഹർത്താൽ ആകുന്നതോടെ ഫലത്തിൽ കോട്ടക്കൽ ഉൾപ്പെടെയുള്ള തൊട്ടടുത്ത മണ്ഡലങ്ങളിലും ഹർത്താൽ കാര്യമായി ബാധിക്കും.  

    ഇന്നലെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച്‌ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് അഞ്ചംഗ സംഘം ഇസ്ഹാഖിനെ വെട്ടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മുസ്‌ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നാരോപിച്ച മുസ്‌ലിം ലീഗ് ഉന്നതതല അന്വേഷണവും ആവശ്യപെട്ടു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad