വോട്ടെണ്ണൽ തുടങ്ങി; വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ് ലീഡ്; കോന്നിയിൽ യുഡിഎഫ് ലീഡ്
തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫിന് മുന്നേറ്റം. വട്ടിയൂർക്കാവിലും അരൂരിലുമാണ് എൽഡിഎഫ് മുന്നേറ്റം. കോന്നിയിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 55 വോട്ടുകൾക്കും അരൂരിൽ മനു സി പുളിക്കൽ 22 വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്. കോന്നിയിൽ 529 വോട്ടിനാണ് മോഹൻ രാജാണ് ലീഡ് ചെയ്യുന്നത്. മറ്റു രണ്ടിടങ്ങളിൽ ഫലം ലഭ്യമായി തുടങ്ങിയിട്ടില്ല.
ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താനാടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം, സിറ്റിംഗ് സീറ്റുകൾ നിലനിർത്തണമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അട്ടിമറി സാദ്ധ്യതകളിൽ പ്രതീക്ഷ വെച്ച് ഇരിക്കുകയാണ് ബിജെപി.
വോട്ടെണ്ണുന്ന രീതി
രാവിലെ എട്ടിന് തപാൽ വോട്ടുകൾ ഒരു ടേബിളിൽ എണ്ണിത്തുടങ്ങും. അപ്പോൾ തന്നെ സ്ട്രോങ് റൂമിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന 14 മേശകളിലേക്ക് മാറ്റിത്തുടങ്ങും. ഒരു റൗണ്ടിൽ 14 മെഷീനുകൾ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും.
No comments
Post a Comment