Header Ads

  • Breaking News

    ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച്‌ ഭർത്താവ്; സംഭവം പാലക്കാട്


    ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച്‌ ഭർത്താവ്. മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്ക് 30 ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം. യുവതിക്കൊപ്പം കിടന്നുറങ്ങിയ മകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.പാലക്കാട് സ്വദേശിനിയായ റാബിന്നീസയ്ക്കു നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവ് സഹാബുദീനെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു ആസിഡ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad