താവം മേല്‍പ്പാലത്തിലെ വിള്ളല്‍; കരാറുകാരെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി
പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ താവം മേല്‍പ്പാലത്തിലെ ഇരുഭാഗങ്ങളില്‍ വിള്ളല്‍ ഉണ്ടായ ഭാഗങ്ങള്‍ കരാറുകാരെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒഴിവ് ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കരാറുകാരും ചില തൊഴിലാളികളുമെത്തി ചില പ്രവൃത്തികള്‍ നടത്തിയത്. പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ആദ്യത്തെ സ്പാപാനുളുടെ മേല്‍ഭാഗത്തേ വാര്‍പ്പിനിടയിലാണ് വിള്ളല്‍ വീണ നിലയിലുള്ളത്. റോഡുകളുടെയും പാലത്തിലെ നിര്‍മാണത്തിലെ അശാസ്ത്രീയതയുമെന്ന ആരോപണം നിര്‍മ്മാണ സമയത്തേ ഉയര്‍ന്നിരുന്നു. പാലത്തില്‍ വിള്ളല്‍ വീണ് റോഡ് പാലം അപകടാവസ്ഥയിലായിട്ട് ജനരോഷം ശക്തമായിട്ടും സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം പോലും നടത്താത്തതില്‍ വാഹനയാത്രക്കാരും നാട്ടുകാരും ആശങ്കയിലുമാണ്. ഞായറാഴ്ച വൈകുന്നേരത്തോടു കൂടിയാണ് കരാര്‍ തൊഴിലാളികളെത്തി ചില അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ചത്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് എഞ്ചിനിയര്‍മാരോ മറ്റ് അധികൃതരോ എത്തിയില്ല എന്നതും നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. എതിര്‍പ്പിനിടയിലും പ്രവൃത്തി പൂര്‍ത്തീകരിക്കുകയായിരുന്നു കരാര്‍ തൊഴിലാളികള്‍. മേല്‍പാലം അപകടാവസ്ഥയിലാട്ട് ഉന്നതതല സംഘം സന്ദര്‍ശിച്ച് പരിശോധിക്കണമെന്ന് സ്ഥലം എം.എല്‍.എ ടി.വി രാജേഷ് ആവശ്യപ്പെട്ടിട്ടും ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ചില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പാലാരിവട്ടം മേല്‍പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്പനിയാണ് താവം മേല്‍പാലത്തിന്റെയും നിര്‍മ്മാണ ചുമതല വഹിച്ചത്. ഇതാണ് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. അവധി ദിവസത്തില്‍ ഇവിടെ പാലത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്തത് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന തന്ത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.
No comments
Post a Comment