ഏഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി പരിയാരം പോലീസ്
ഏഴ് വർഷം മുമ്പ് കാണാതായ യുവതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തി. പിലാത്തറ മണ്ടൂരിലെ എം.കെ.മുഹമ്മദിന്റെ മകൾ ഷംസീന (36)നെയാണ് ഇടുക്കിയിലെ ഉടുമ്പൻചോലയിൽ നിന്ന് കണ്ടെത്തിയത്.
യുവതിയെ കാണാതായതിനെ തുടർന്ന് 2012 ലാണ്പിതാവ് പരിയാരം പോലീസിൽ പരാതി നൽകിയത്.ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഷംസീന ബാഗിലാക്കി കൊണ്ടുപോയിരുന്നു.
അന്ന് പരിയാരം സിഐയുടെ ചുമതലയുണ്ടായിരുന്ന നാല് സി ഐ മാർ കേസ് അന്വേഷിച്ചുവെങ്കിലും യുവതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഒരു തെളിവും ലഭിച്ചില്ല. ഈ വർഷം ജൂലൈ 10 ന് പരിയാരം സിഐ ആയി ചുമതലയേറ്റ കെ.വി.ബാബു കേസ് ഏറ്റെടുത്തു.
ഷംസീനയുടെ ബന്ധുക്കളുടെ കഴിഞ്ഞ ആറ് മാസത്തെ കോളുകൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. എ ന്തെങ്കിലും സാധനം അവശേഷിച്ചിട്ടുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിന് നിസ്ക്കാര കുപ്പായവും ഖുർആനും ഉണ്ടെന് വ്യക്തമായി.ഇതിൽ ഖുർആൻ പരിശോധിച്ചപ്പോൾ എന്തോ ഒന്ന് എഴുതി തടഞ്ഞതായി കണ്ടെത്തി. ഖുർആൻ പോലീസിന് നൽകാൻ വീട്ടുകാർ തയ്യാറായില്ലെങ്കിലും പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി പേജ് കീറി നൽകി.
ഈ പേജ് പോലീസ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധിച്ച് കുത്തിവരച്ചിട്ടത് ഒരു ഫോൺ നമ്പറാണെന്ന് കണ്ടെത്തി.ആ നമ്പർ ഇടുക്കി ഉടുമ്പൻചോലയിലെ വടക്കേക്കര ഷാജി എന്നയാളുടെതാണെന്ന് മനസിലായി.
പരിയാരം പോലീസ് ഉടുമ്പൻചോല പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വടക്കേക്കര ഷാജിയുടെ ഭാര്യയായി കഴിയുന്ന ഷംസീനയെ കണ്ടെത്തി. ഇവർക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്.
No comments
Post a Comment