കൂത്തുപറന്പില്‍ ലോറി അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു; ക്ലീനര്‍ക്ക് പരിക്ക്
കൂത്തുപറമ്ബിനടുത്ത് പുറക്കളത്തുണ്ടായ ലോറി അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ഇപ്പോള്‍ ശ്രീകണ്ഠപുരം ചെമ്ബന്തൊട്ടിയില്‍ താമസക്കാരനുമായ പുരയിടത്തില്‍ സജി( 50)യാണ് മരിച്ചത്. പരിക്കേറ്റ ക്ലീനര്‍ ആസാം സ്വദേശി സഞ്ജയ് വര്‍മയെ കൂത്തുപറമ്ബ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂര്‍ റോഡില്‍ പുറക്കളം പെട്രോള്‍ പമ്ബിനു മുന്‍വശത്തായിരുന്നു അപകടം. പെട്രോള്‍ പമ്ബിലേക്കു പ്രവേശിക്കുകയായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ലോറിയുടെ കാബിന് ഇളകി മാറുകയും നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടു മതിലില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറേയും ക്ലീനറേയും കൂത്തുപറമ്ബില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ കൂത്തുപറമ്ബ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സജിയുടെ ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് പടത്തുകടവ് ഇടവകയില്‍ പുരയിടത്തില്‍ ജോര്‍ജ് - റിട്ട. മുഖ്യാധ്യാപിക സിസിലി ദമ്ബതികളുടെ മകനാണ് മരിച്ച സജി. സജിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കുറ്റ്യാടി പടത്തുകടവ് പള്ളിയില്‍.
No comments
Post a Comment