Header Ads

  • Breaking News

    പഴയങ്ങാടി റിവർ വ്യൂ പാർക്കിനുനേരെ മുഖം തിരിച്ച് അധികൃതർ



    പഴയങ്ങാടി:

    മുട്ടുകണ്ടി  പുഴയോരത്ത് മലബാർ റിവർ ക്രൂയിസം ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച റിവർ വ്യൂ പാർക്കിനെ അധികൃതർ അവഗണിക്കുന്നതിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം.
    ഇവിടെ ഇപ്പോഴുള്ള ഏതാനും ഇരിപ്പിടങ്ങളാണ് ഇവിടെ എത്തുന്നവർക്കുള്ള ഏക ആശ്രയം എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങളായിട്ടും അനുബന്ധ സംവിധാനങ്ങൾ ഒന്നും തന്നെ പാർക്കിൽ തയ്യാറാക്കിയിട്ടില്ല. തയ്യാറാക്കി ഏതാനും മാസങ്ങൾ മാത്രമായ  പാർക്കിലെ പുഴയിലേക്ക് തള്ളി നിൽക്കുന്ന ഭാഗത്തെ പ്ലറ്റ്ഫോമുകൾ ഇളകിയ നിലയിലാണ്.

    നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനുകാരണമെന്നാണ് നാട്ടുകാരുടെ പരാതി.
    വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമായി അനേകം പേർ വരുന്ന ഇവിടെ മൂത്രവിസർജ്ജനം നടത്താനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല . ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ഇപ്പോഴും പഴയങ്ങാടി പട്ടണത്തിലെ കടകളെയാണ് ആശ്രയിക്കുന്നത്.
    നാട്ടുകാർക്ക് ഒരു പ്രതീക്ഷയെന്നവണ്ണം സ്ഥാപിച്ച സൗരോർജ വിളക്കുകളിൽ ഏറെയും പ്രവർത്തന രഹിതമായ നിലയിലാണ്. ഇത് ഉപയോഗപ്പെടുത്തി വൻതോതിൽ മാലിന്യം തള്ളുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. സഞ്ചാരികൾക്കായി തയ്യാറാക്കിയ ഇന്റർലോക് പാകിയ നടപ്പാതയിൽ  വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയുമാണ്.

    No comments

    Post Top Ad

    Post Bottom Ad