Header Ads

  • Breaking News

    സ്ത്രീകൾക്ക്‌ മാത്രം: ആർത്തവം നേരത്തേയാക്കാനും, വൈകിക്കാനും, കൃത്യമാക്കാനും സ്ത്രീകൾ സ്വീകരിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയൊക്കെയാണ്‌



    സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. കാര്യമായ പ്രശ്നങ്ങളില്ലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ സംഭവിക്കും. ആവശ്യമെങ്കിൽ ആർത്തവം നേരത്തെയാക്കാനും നീട്ടി വെയ്ക്കാനും ചില പൊടിക്കൈകളുണ്ട്. പക്ഷേ അത് മരുന്നുകളിലൂടെ അല്ലെന്നു മാത്രം.നമുക്ക് വീട്ടിൽ നിന്ന് കിട്ടുന്ന വിഭവങ്ങളിലൂടെ അത് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ പേടി കൂടാതെ ഇത് പരീക്ഷക്കാവുന്നതാണ്, മാത്രമല്ല ആർത്തവം കൃത്യമായി വരാനുംവീട്ടിൽ തന്നെ ചില വഴികളുമുണ്ട്.


    ആർത്തവം നേരത്തെയാക്കാൻ


    പപ്പായ: 
    നമ്മുടെ വീട്ടുമുറ്റത്ത് തന്നെ നിൽക്കുന്ന പപ്പായ ആർത്തവം നേരത്തെയാക്കാനുള്ളോരു ഔഷധമാണ്. ഇത് ശരീരത്തിലെ താപം വർധിപ്പിക്കും അതിനോടൊപ്പം ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്‌യ്യുന്നു. ഇതുമൂലം ആർത്തവം നേരത്തെ സംഭവിക്കുന്നു. ആർത്തവത്തോടടുത്ത ഒഴാഴ്ച മുൻപ് പതിവായി പപ്പായ കഴിക്കുക.

    മാതള നാരങ്ങ: 
    മാതളനാരങ്ങാ ശരീരത്തിൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു, മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുന്നത് ആർത്തവം നേരത്തയാക്കുവാൻ സാധിക്കുന്നു.

    പൈനാപ്പിൾ: 
    പൈനാപ്പിൾ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്ത് ആർത്തവം നേരത്തേയാകാൻ സഹായിക്കുന്നു.

    എള്ള്: 
    ഒരു സ്പൂൺ എള്ള് അല്പം ശർക്കര ചേർത്ത് കുഴച്ച് എള്ളുണ്ടയുണ്ടാക്കി നിത്യവും രണ്ടു നേരവും കഴിച്ചാൽ ആർത്തവം നേരത്തേയാക്കാം.ശരീരത്തിലെ താപം വർധിപ്പിക്കുന്ന ആഹാര പദാർത്ഥമാണിത്.


    കരിമ്പ് നീര്: 
    ആർത്തവ ദിവസത്തിനു ഒന്നോ രണ്ടോ ആഴ്ച മുൻപ് പതിവായി കരിമ്പിൻ നീര് കഴിച്ചാൽ ആർത്തവം നേരെയാക്കാൻ സാധിക്കുന്നു.
    ആർത്തവം നീട്ടിവെയ്ക്കുവാൻ

    വിനാഗിരി: 
    ഒരു ഗ്ലാസ് വെള്ളത്തിൽ നാലോ അഞ്ചോ സ്പൂൺ വിനാഗിരി ഒഴിച്ച് ആ വെള്ളം ദിവസത്തിൽ ഒരു തവണ കുടിക്കുന്നത് ആർത്തവം വൈകിപ്പിക്കാൻ സാധിക്കുന്നു. ആർത്തവ രക്തത്തിന്റെ തോത് കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.

    തുവരപ്പരിപ്പ്: 
    തുവരപ്പരിപ്പ് പകുതി വേവിൽ നിത്യവും ഭക്ഷണത്തിൽ ഉൾപെടുത്തി ആർത്തവം വൈകിപ്പിക്കാൻ സാധിക്കും.തുവരപരിപ്പിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാലും മതി.

    മല്ലിയില: 
    മല്ലിയില അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കാൻ സാധിക്കുന്നു.



    ആർത്തവം ക്യത്യമായി വരാൻ

    കറുകാ പട്ട: 
    ക്രമം തെറ്റിയുള്ള ആർത്തവത്തിന് ഏറ്റവും നല്ല പരിഹാരമാണ് കറുകാപട്ട. ഒരു ​​ഗ്ലാസ് പാലി‍ൽ അൽപം കറുകപ്പട്ട ചേർത്ത് കുടിക്കുന്നത് ആർത്തവം കൃത്യമാകാൻ ഏറെ സഹായകമാണ്.

    ഇഞ്ചി: 
    ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ല ഔഷധമാണ് ഇഞ്ചി. ക്യത്യമായുള്ള ആർത്തവത്തി നായി ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാൻ നല്ലതാണ്.

    ജീരക വെള്ളം: 
    ജീരക വെള്ളം കുടിക്കുന്നത് ആർത്തവം മുടങ്ങാതിരിക്കാൻ ഏറെ നല്ലതാണ്.

    മാസമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി

    ചൂടുവെളളത്തില്‍ നെയ്യ് കലര്‍ത്തിക്കഴിക്കുക, വയറില്‍ ആവണക്കെണ്ണ തടവുക എന്നിവയും പരിഹാര മാർഗ്ഗങ്ങളാണ്. ധാരാളം പച്ചക്കറികളും പഴവർ​​ഗങ്ങളും കഴിക്കാൻ ശ്രമിക്കുക. ക്യാരറ്റ് ജ്യൂസും മുന്തിരി ജ്യൂസും കുടിക്കുന്നത് ക്യത്യമായുള്ള ആർത്തവം വരാൻ സഹായിക്കുന്നു. കൃത്യമായുള്ള ആർത്തവത്തിന് വേണ്ട മറ്റൊന്നാണ് യോ​ഗയും വ്യായാമവും.ഇത് മുടങ്ങാതെ ചെയ്യുമ്പോൾ ആർത്തവ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം.

    No comments

    Post Top Ad

    Post Bottom Ad