ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ; സെക്രട്ടറിയായി അമിത് ഷായുടെ മകന്‍
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐ.പി.എല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര സഹമന്ത്രിയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ ധുമാല്‍ ട്രഷറര്‍ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബി.സി.സി.ഐ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി.

No comments
Post a Comment