സാക്ഷരത്തറവാട്ടിൽ ഒരു ഒത്തുചേരൽ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ഗ്രാമമെന്ന ഖ്യാതി പൂണ്ട ഏഴോം ഗ്രാമത്തിന്റെ അകത്തളത്തിൽ ഏഴോം പഞ്ചായത്ത് ഹാളിൽ ആദ്യ കാല സാക്ഷരതാ പ്രവർത്തകരും സംഘാടകരും തുടർവിദ്യാഭ്യാസ പ്രവർത്തകരും ഒരിക്കൽ കുടി
ഒത്തുചേർന്ന് ഗതകാല സ്മരണകളുടെ കെട്ടഴിക്കുകയും
പുതിയ കാല സാക്ഷരതാ പ്രവർത്തനം ഊന്നൽ നൽകേണ്ടതെന്തെന്നുംനിർദ്ദേശിക്കുകയും ചെയ്തു.
1970 കളുടെ ഉത്തരാർദ്ധത്തിൽ തന്നെ സാക്ഷരതാ രംഗത്ത് വിവിധ യുവജന സംഘങ്ങളുടെ നേതൃത്വത്തിൽ 'വയോജന സാക്ഷരതാപoന കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്ന ഏഴോം,കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ് ) എന്ന സംഘടനയുടെ
വരവോടെ'ജനകീയതലത്തിലേക്ക്
സാക്ഷരതാ പ്രസ്ഥാനത്തേ വളർത്തിയെടുക്കു
കയായിരുന്നു.
പി.എൻ.പണിക്കരും പി.ടി.ഭാസ്കര പണിക്കരു മാണ് ബഹുജനങ്ങളെ അണിനിരത്തി സമ്പൂർണ സാക്ഷരത എന്ന ആശയത്തിന് രൂ പം നൽകിയത്. സംസ്ഥാന റിസോഴ്സ്' സെന്ററിന്റെയും പഞ്ചായത്തിലെ അൻപതിലേറെ വരുന്ന യുവജന സാംസ്കാരിക സംഘങ്ങളുടെയും കൂട്ടായ്മയിൽ 1984-85 ൽ നടന്ന തീവ്രയത്നംവഴിയാണ് ഏഴോം സമ്പൂർണ സാക്ഷരത കൈവരിച്ചആദ്യ ഇന്ത്യൻ ഗ്രാമമായി മാറുന്നത്.
കാൻഫെഡ് / എസ്.ആർ.സി സാരഥികളായിരുന്ന പി.എൻ . പണിക്കരും ,പി.ടി.ഭാസ്കര പണിക്കരും ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ടി.പി. കുഞ്ഞിരാമൻ ചേർമാനായിരുന്ന പഞ്ചായത്ത് കാൻ ഫെഡ് സമിതിയുമായിരുന്നു പരിപാടിക്ക് മുന്നിൽ നിന്ന് നയിച്ചത്. '
ഏഴോം വെടിയപ്പൻ ചാലിലും ഏച്ചിൽ മൊട്ടയിലും സാക്ഷരതാ പ്രവർത്തനത്തിന്നായി ഓരോ കെട്ടിടങ്ങൾ ഉണ്ടായത്കേരള സാക്ഷരതാ ചരിത്രത്തിലെ
വേറിട്ട അനുഭവമായിരുന്നു.
ഏഴോം ഗ്രാമ പഞ്ചായത്തും റവ:ഫാദർ സുക്കോളും ആയിരുന്നു ഈ
ചരിത്രനേട്ടത്തിന്ന് പിറകിൽ.
തുടർന്ന് 90 കളിലെ അക്ഷരകേരളം പദ്ധതി വഴി നേരത്തെനേടിയ സാക്ഷരതാ ശതമാനം കൂടുതൽ ഉയർത്തുകയും പിന്നീട് സമ്പൂർണ്ണ ഏഴാം തരം തുല്യത വരെ ഏഴോം ഗ്രാമത്തിന്റെ സാക്ഷരതാ നേട്ടം വളരുകയും ചെയ്തു.
ജനങ്ങളിൽശാസ്ത്രീയ മനോഭാവവും സാങ്കേതിക വൈദഗ്ദ്ധ്യവും മനുഷ്യത്വവും
വളർത്തലാവണം തുടർ വിദ്യാഭ്യാസ പ്രവർത്തനം എന്ന പി.ടി.ബി യെൻകാഴ്ചപ്പാട് മുന്നോട്ടുവെച്ച ഗ്രാമം കൂടിയാണ് ഏഴോം .
ഇപ്പോൾ ഏഴോം പഞ്ചായത്തിൽ തന്നെ സാക്ഷരതാ മിഷന്റെ ഒരു തുടർവിദ്യാഭ്യാസ വികസന വിദ്യാകേന്ദ്രം പി.ടി.ഭാസ്കരപ്പണിക്കരുടെ പേരിൽ പ്രവർത്തിക്കുന്നുണ്ട്.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച
കൂട്ടായ്മക്ക് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡി.വി മല നേതൃത്വം നൽകി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഒ.വി.നാരായണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
സ്റെറയിറ്റ് റിസോഴ്സ് സെൻറർ ഡയരക്ടർ ഡോ.സുരേഷ് കുമാർ പി.ബി., കാൻഫെഡ് സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി . സീതാവിക്രമൻ ,
ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഒ .പ്രഭാകരൻ തുടങ്ങിയവർ മുഖ്യ ഭാഷണം നടത്തി.
പ്രോഗ്രാം കോ ഡിനേറ്റർ വി.ആർ.വി. ഏഴോം, കൺവീനർ സി.രാമചന്ദ്രൻ എന്നിവർ,പഴയ കാല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
അഡ്വ.സി.വി.കുഞ്ഞിരാമൻ ,ഒ.വി.വിജയൻ ,പി .വി.കുഞ്ഞിരാമൻമാസ്റ്റർ .
പ്രൊഫ .എ .ജമാലുദ്ദീൻ ,യു.ബാലകൃഷ്ണൻമാസ്റ്റർ,
കെ.നാരായണൻ ,പി. ശ്രീദേവി ടീച്ചർ,
ലക്ഷ്മികൃഷ്ണ കെ.പി.
രാമകൃഷ്ണൻ
കണ്ണോം ,രമേഷ്ബാബു.പി.വി.
പ്രൊഫ.ടി.പി.ഹമീദ്,
വി.എം ലീലാഭായി , രേണുക എം .പി പവിത്രൻകൊതേരി ഒ..പി.വിജയകുമാർ പി .പി .കുഞ്ഞിരാമൻ, കെ.വി.ബാലൻ മാസ്റ്റർ
സുരേന്ദ്രൻഅടുത്തില , സുരേഷ് ബാബുകണ്ണോം ടി.വി.ഗോപിനാഥൻ അടുത്തില രാധാകൃഷ്ണൻ ബി.ദാമോദരൻ .
തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വെക്കുകയും പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് ജോ. സിക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതവും പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർഎൻ.വി. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments
Post a Comment