അതതുഗ്രൻ സംവിധാനവുമായി വാട്സ്ആപ്പ്, നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും
ഇനി മുതല്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കം ചെയ്യപ്പെടുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പും. ടെലിഗ്രാം ആപ്പിലെ ഉപകാരപ്രദമായ ഫീച്ചറുകളിലൊന്നായ സെല്‍ഫ് ഡിസ്ട്രക്റ്റിങ് ടൈമറിന് സമാനമായ ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.
ടെലിഗ്രാമില്‍ പേഴ്‌സണല്‍ ചാറ്റുകളില്‍ മാത്രമേ ഈ ടൈമര്‍ സംവിധാനമുള്ളൂ. അതുപോലെ വാട്‌സാപ്പില്‍ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ലഭ്യമാവൂ.
ഈ ഫീച്ചര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ എത്രനേരം പ്രദര്‍ശിപ്പിക്കണം എന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം.
ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ പേഴ്‌സണല്‍ ചാറ്റുകളിലും ഈ സൗകര്യം എത്തിയേക്കാം. വാട്‌സാപ്പ് സ്റ്റാറ്റസ് മറ്റ് ആപ്പുകളിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യം അടുത്തിടെ ലഭ്യമാക്കിയിരുന്നു.
ഇത്തരത്തില്‍ സുപ്രധാനമായ പല പുതിയ സൗകര്യങ്ങളും അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. വാട്‌സാപ്പ് സ്റ്റാറ്റസ് വഴിയുള്ള പരസ്യ വിതരണം അതിലൊന്നാണ്. ഇത് കൂടാതെ ഡാര്‍ക്ക് മോഡ് സൗകര്യവും താമസിയാതെ എത്തും.
No comments
Post a Comment