പോളിങ് സമയം നീട്ടി നല്‍കില്ല; ആറുമണി വരെ ക്യൂവിലുള്ളവര്‍ക്കു വോട്ട് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. നേരത്തെ പോളിങ് സമയം നീട്ടിനല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം . 6 മണിക്കുള്ളിൽ ക്യൂവിൽ എത്തിയവർക്ക് എത്തിയവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാനാവുക.
ഒരു മണ്ഡലത്തിലും പോളിങ് സമയം നീട്ടി നല്‍കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും മീണ അറിയിച്ചു. വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
മഴ കാര്യമായി ബാധിച്ച എറണാകുളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. 76.04 ശതമാനം രേഖപ്പെടുത്തിയ അരൂരാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്.
എറണാകുളത്തു പോളിംഗ് സമയം എട്ടു മണി വരെയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
www.ezhomelive.com
No comments
Post a Comment