കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാം
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും വസ്തു നികുതിയില്‍ (കെട്ടിട നികുതിയില്‍) കമ്ബ്യൂട്ടറൈസേഷന്‍ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവര്‍ക്കും
https://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citizen login ല്‍ പ്രവേശിച്ച് വാര്‍ഡ് നമ്ബറും കെട്ടിട നമ്ബറും enter ചെയ്താല്‍ കെട്ടിട ഉടമസ്ഥന്റെ പേര്, മേല്‍വിലാസം, നികുതി തുക, കുടിശ്ശിക വിവരങ്ങള്‍ ഇവ അറിയാനും, e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റുകള്‍ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്ബോ ഫീസോ ഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും, ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും സാധ്യമാണ്.
പേരിലോ, മേല്‍വിലാസത്തിലോ നികുതിയിലോ പരാതിയുള്ളവര്‍ ഈ ആഴ്ച്ച തന്നെ പഞ്ചായത്തില്‍ നേരിട്ട് പരാതി നല്‍കി പരിഹരിക്കേണ്ടതാണ്. കാരണം ഇത് ഉടന്‍ തന്നെ ലോക്ക് ചെയ്യുന്നതാണ്.
No comments
Post a Comment