നവംബർ ഒന്നുമുതൽ റേഷൻ വിതരണം നിർത്തിവെക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ
നവംബർ 1 മുതൽ ഇ-പോസ് മെഷീൻ തിരിച്ചുനൽകി റേഷൻ വിതരണം നിർത്തിവെക്കുമെന്ന് ഓൾ കേരള റീട്ടെയിൽസ് റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പത അറിയിച്ചു.
അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ഈ മാസം 31 ന് മുൻപായി അംഗീകരിക്കാത്തത്തിലാണ് ഈ തീരുമാനം. ബന്ധപ്പെട്ട അധികാരികളോട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിക്കാത്തതിനാലാണ് ഇ-പോസ് മെഷീൻ ഓഫാക്കി ഡെലിവറി നിർത്തിവെക്കാൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു
No comments
Post a Comment