Header Ads

  • Breaking News

    എറണാകുളത്ത്‌ കടൽക്ഷോഭം രൂക്ഷം ,നൂറോളം കുടുംബങ്ങളെ മാറ്റി


    അറബികടലിൽ രൂപപ്പെട്ട  ‘മഹ' ചുഴലിക്കാറ്റിനെ തുടർന്ന്‌ സംസ്ഥാനത്തും മഴ കനത്തു.  രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. എറണാകുളത്ത്‌ കടൽക്ഷോഭം രൂക്ഷമാണ്‌. ഞാറയ്ക്കല്‍, എടവനാട്‌,  പറവൂര്‍ മേഖലയിൽ കടൽ തീരത്തേക്ക്‌ അടിച്ചുകയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി.രാവിലെ ഞാറക്കലിൽ നിന്ന്‌ 50 ഓളം കുടുംബങ്ങളെ മാറ്റി. 

    കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ മത്സ്യത്തൊഴിലാളികളുടെ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു.
    ചെല്ലാനം. വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത്. വീടുകളിലേക്ക് വെള്ളം കയറുന്നു. ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു.എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
                                                                                                                                                                                                                                                                                                                 
    നാല്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌


    എറണാകുളം, 

    തൃശ്ശൂര്‍, 
    ലപ്പുറം, 
    കോഴിക്കോട് 
    ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

    മഹ ചുഴലിക്കാറ്റ്‌ മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

    No comments

    Post Top Ad

    Post Bottom Ad