തോറ്റ വിദ്യാര്‍ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്; മാര്‍ക്ക് ദാനത്തെ തളളി രാജന്‍ ഗുരുക്കള്‍
കോട്ടയം: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തെ തളളി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. തോറ്റ വിദ്യാര്‍ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോചിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹര്‍ജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്.
മാര്‍ക്ക് ദാനം ഗുണനിലവാരത്തെ തകര്‍ക്കും. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഔചിത്യമില്ലായ്മയാണ്. അദാലത്ത് നടക്കുന്നിടത്ത് മന്ത്രിയെ വിളിക്കേണ്ടതില്ല. സര്‍ക്കാരിനെയും മന്ത്രിയെയും ആരോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
www.ezhomelive.com
No comments
Post a Comment