കൊച്ചിയില്‍ പെണ്‍കുട്ടിയെ അഗ്നിക്കിരയാക്കിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്; കൊടും ക്രൂരത
പെണ്കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17)യാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
സാരമായി പൊള്ളലേറ്റ പറവൂര്‍ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് സൂചന. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.
No comments
Post a Comment