Header Ads

  • Breaking News

    അഞ്ചിൽ നാലിടത്തും യുഡിഎഫ് മുന്നേറ്റം; വട്ടിയൂർക്കാവിൽ മാത്രം എൽഡിഎഫ്



    ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. അഞ്ചിൽ നാലിടത്തും യുഡിഎഫ് മുന്നേറ്റം. മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ധീനാണ് ലീഡ് ചെയ്യുന്നത്. ആയിരത്തിലേറെ വോട്ടുകൾക്കാണ് ലീഡിങ്. എറണാകുളത്ത് യുഡിഎഫിന്റെ ടി ജെ വിനോദ് ലീഡ് ചെയ്യുന്നു. 710 വോട്ടിനാണ് വിനോദിന്റെ ലീഡ്. അരൂരിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ മുന്നേറുന്നു. മുന്നൂറിലേറെ വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ മുന്നേറുന്നു. കോന്നിയിലെ യുഡിഎഫ് മുന്നേറ്റം. കോന്നിയിൽ 532 വോട്ടിനാണ് മോഹൻ രാജാണ് ലീഡ് ചെയ്യുന്നത്.

    എൽഡിഎഫ് അഞ്ചിൽ ആകെ ലീഡ് ചെയ്യുന്നത് വട്ടിയൂർക്കാവിൽ മാത്രമാണ്. മേയർ വി കെ പ്രശാന്താണ് ഇവിടെ ലീഡ് ചെയ്യുന്നത്. 631 വോട്ടുകൾക്കാണ് ലീഡ്.

    ആദ്യ ഫല സൂചനകൾ വിപരീതമാണെങ്കിലും പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താനാടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം, സിറ്റിംഗ് സീറ്റുകൾ നിലനിർത്തണമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അട്ടിമറി സാദ്ധ്യതകളിൽ പ്രതീക്ഷ വെച്ച് ഇരിക്കുകയാണ് ബിജെപി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad