Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്



    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

    കനത്ത മഴയത്തുടര്‍ന്നു തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ 6 എണ്ണം ഒഴികെയുള്ളവ നിര്‍ത്തി. 351 പേരാണ് ഇപ്പോഴും ക്യാംപുകളിലുള്ളത്. മഴയില്‍ 58 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണു കണക്ക്

    അതേസമയം ഇന്നലെ മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെളളക്കെട്ട് രൂപപ്പെട്ടത്. നഗരത്തില്‍ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിമുഴുവന്‍ തുടര്‍ന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad