എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി; ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
കൊച്ചി: എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച് നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദുരന്തനിവാരണ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നഗരസഭയ്ക്ക് കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടുന്നതിന് സാധിച്ചിരുന്നില്ല. തുലാവര്‍ഷം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനാല്‍ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കേണ്ടത് ആവശ്യമാണ്. ട്രെയിന്‍ സര്‍വീസും മുടങ്ങുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ വെള്ളക്കെട്ട് മൂലം വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ എത്താനാവാത്ത സാഹചര്യമായിരുന്നു. ഇത് വോട്ടിംഗ് ശതമാനത്തെയും കാര്യമായി ബാധിച്ചു. അയ്യപ്പന്‍ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അരയോളം വെള്ളത്തില്‍ മുങ്ങിയ പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്.
www.ezhomelive.com
No comments
Post a Comment