Header Ads

  • Breaking News

    മൂന്നിടത്ത് യുഡിഎഫ് ലീഡ്; എൽഡിഎഫ് ലീഡ് രണ്ടിടത്ത്; ഇഞ്ചോടിഞ്ച് പോരാട്ടം



    മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ധീനാണ് ലീഡ് ചെയ്യുന്നത്. ആയിരത്തിലേറെ വോട്ടുകൾക്കാണ് ലീഡിങ്. എറണാകുളത്ത് യുഡിഎഫിന്റെ ടി ജെ വിനോദ് ലീഡ് ചെയ്യുന്നു. വട്ടിയൂർക്കാവിലും അരൂരിലുമാണ് എൽഡിഎഫ് മുന്നേറ്റം. കോന്നിയിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 177 വോട്ടുകൾക്കും അരൂരിൽ മനു സി പുളിക്കൽ  വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്. കോന്നിയിൽ 529 വോട്ടിനാണ് മോഹൻ രാജാണ് ലീഡ് ചെയ്യുന്നത്. മറ്റു രണ്ടിടങ്ങളിൽ ഫലം ലഭ്യമായി തുടങ്ങിയിട്ടില്ല. 

    ഉപതെര‌‌ഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താനാടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം, സിറ്റിംഗ് സീറ്റുകൾ നിലനിർത്തണമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അട്ടിമറി സാദ്ധ്യതകളിൽ പ്രതീക്ഷ വെച്ച് ഇരിക്കുകയാണ് ബിജെപി.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad