വിദ്യാര്‍ത്ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വരുന്നു
കണ്ണൂര്‍:
ചുരുങ്ങിയ മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സൂക്ഷ്മമായി പരിശോധിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും പോലീസും. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തും.
കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു പരിശോധിക്കാനും വീട്ടിലെത്തുന്ന കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാനും രക്ഷിതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കും. ഓരോ കുട്ടിയുടെയും രക്ഷിതാക്കളെയും പ്രൊട്ടക്ഷന്‍ കമ്മിറ്റി സ്‌കൂളില്‍ വിളിച്ചു വരുത്തിയതിനു ശേഷം രക്ഷിതാക്കളുമായി പ്രത്യേകം കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് എഴുതി വാങ്ങും.
No comments
Post a Comment