Header Ads

  • Breaking News

    വ്യത്യസ്ത സ്ഥലങ്ങളിലായി കോളജ് വിദ്യാര്‍ത്ഥിനികള്‍ ഇഷ്ടപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി



    കണ്ണൂര്‍:
    വ്യത്യസ്ത സ്ഥലങ്ങളിലായി കോളജ് വിദ്യാര്‍ത്ഥിനികള്‍ ഇഷ്ടപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി. കണ്ണൂരിലെ വനിതാ കോളജില്‍ പഠിക്കുന്ന കയരളം ചേപ്പറമ്പിലെ പത്തൊമ്പതുകാരിയാണ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ യുവാവിനോടൊപ്പം ഒളിച്ചോടിയത്.
    ഫൈനല്‍ ഡിഗ്രി പരീക്ഷ എഴുതിയതിന് ശേഷമാണ് വിദ്യാര്‍തഥിനി കാമുകനോടൊപ്പം സ്ഥലംവിട്ടത്. രാത്രിയോടെ ഇവരെ ചേപറമ്പില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കണ്ണൂര്‍ കോടതിയില്‍ യുവമിഥുനങ്ങളെ പോലീസ് ഹാജരാക്കും. കേളകത്ത് ഏലപ്പീടികക്കടുത്ത 19 കാരിയെയാണ് കാണാതായത്. മാനന്തവാടി ന്യൂമാന്‍സ് കോളജിലെ ഫസ്റ്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. എബിന്‍ എന്നയാളുടെ കൂടെയാണ് വിദ്യാര്‍ത്ഥിനി മുങ്ങിയത്. ഇരുവരെയും കണ്ടെത്തിയതായി കേളകം പോലീസ് അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad