Header Ads

  • Breaking News

    കരമനയിലെ കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർ.എസ്.എസിന് ലഭിച്ചിട്ടുണ്ടെന്ന് ആരോപണം



     തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർ.എസ്.എസിന് ലഭിച്ചിട്ടുണ്ടെന്ന് ആരോപണം. ഭൂമി ആർ.എസ്.എസിന്റെ ചില നേതാക്കൾ വീതിച്ച് എടുത്തതായി അറിഞ്ഞിരുന്നെന്ന് കൂടത്തിൽ കുടുംബത്തിന്റെ ബന്ധു ഹരികുമാർ പറഞ്ഞു. രവീന്ദ്രൻ നായരാണ് ഭൂമി പതിച്ചുനൽകിയതെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി.  
     
    കാലടിയിലെ ഭൂമി കൈമാറ്റങ്ങൾക്ക് ജില്ലയിൽ സ്വാധീനമുള്ള പ്രാദേശിക ആർ.എസ്.എസ് നേതാക്കളെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ആർ.എസ്.എസ് ഭൂമി കൈവശപ്പെടുത്തുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നതായി ഹരികുമാർ വെളിപ്പെടുത്തി. ഭൂമി വിഷയത്തെ തുടർന്ന് കുടുംബാംഗമായ ബി.ജെ.പി ജില്ലാ ഭാരവാഹി, പ്രദേശത്തെ ആർ.എസ്.എസ് നേതാക്കളുമായി നിസ്സഹകരണത്തിലാണ്. 
    ആർ.എസ്.എസ് ട്രസ്റ്റിന്റെ പേരിൽ ഏഴുസെന്റ് ഭൂമി രവീന്ദ്രൻ നായർ പതിച്ചുനൽകിയെന്ന ആരോപണം 

    കൂടത്തിൽ കുടുംബക്ഷേത്രത്തിന്റെ ആവശ്യത്തിനായി മുപ്പത് സെന്റ് ഭൂമി നൽകാമെന്ന് രവീന്ദ്രൻ നായർ പറഞ്ഞിരുന്നെങ്കിലും ആർ എസ് എസ് നേതാക്കളെ ഇടപെടുത്തി അത് ഇല്ലാതാക്കിയെന്നാണ് ആക്ഷേപം. ഇക്കാരണത്തിൽ കുടുംബാംഗമായ ബി.ജെ.പി ജില്ലാ ഭാരവാഹിയും ആർ.എസ്.എസുകാരും ഉൾപ്പെട്ട ക്ഷേത്രസേവാസമിതിയുമായി പ്രാദേശിക ആർ.എസ്.എസ് നിസ്സഹകരണത്തിലാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad