കണ്ണൂര്‍ ചക്കരക്കല്ലില്‍ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി ; കുഞ്ഞ് മരിച്ചു
ചക്കരക്കല്‍ :
അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കല്‍ സോനാ റോഡില്‍ ആണ് നാടിനെ നടുക്കിയ സംഭവം.
സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ കെ.രാജീവ്-പ്രസീന ദമ്ബതികളുടെ കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാന്‍ബി രാജാണ് മരിച്ചത്. കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി.
ഇന്ന് രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് അമ്മയും കുഞ്ഞും വീണത്. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാന്‍ബി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ചക്കരക്കൽ സിഐ ഇ.പി സുരേശൻ, എസ്ഐ പി.കെ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സംഭവസ്ഥലത്തെത്തി
No comments
Post a Comment